റോഡ് സുരക്ഷ സന്ദേശ യാത്ര തൃശ്ശൂർ ജില്ലയിൽ പര്യടനം ആരംഭിച്ചു

റോഡ് സുരക്ഷ സന്ദേശ യാത്ര തൃശ്ശൂർ ജില്ലയിൽ പര്യടനം ആരംഭിച്ചു

 

തൃശ്ശൂർ: സംസ്ഥാന റോഡ് സുരക്ഷ സമിതിയും, കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷ സന്ദേശ യാത്ര തൃശ്ശൂർ ജില്ലയിൽ പര്യടനം ആരംഭിച്ചു. കലാഭവൽ ടീം നയിക്കുന്ന റോഡ് ഷോയുടെ ജില്ലാതല ഉദ്ഘാടനം എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവൻ പാർളിക്കാട് വ്യാസ കോളേജിൽ വച്ച് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ കവിത അധ്യക്ഷത വഹിച്ചു. വടക്കാംഞ്ചേരി ജോയിന്റ് ആർടിഒ കെ .ബി രഘു ക്ലാസെടുത്തു. ജില്ലയിൽ 4 വേദികളിൽ വീതം റോഡ് ഷോ പര്യടനം നടത്തും. വടക്കാംഞ്ചേരി ആർടിഒയും, സേവ് കേരളയും പരിപാടിക്ക് നേതൃത്വം നൽകുന്നു.